Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ നിയന്ത്രണത്തിലുള്ള പറണ്ടോട് വലിയകലുങ്ക് സ്ഥിതി ചെയ്യുന്ന ഖാദി ബോർഡിന്റെ കെട്ടിടത്തിന്റെ ഭിത്തിയ്ക്ക് ചേർന്ന് ഗവണ്മെന്റ് എൽ.പി. സ്കൂളിന്റെ വകയായ ആൽമരത്തിന്റെ വേരുകൾ ഭിത്തി തുരന്ന് വരുകയും മഴ സമയത്ത് ഈ വേരിൽ കൂടി വെള്ളം അകത്ത് കടന്ന് കെട്ടിടത്തിന്റെ അവസ്ഥ അപകടനിലയിലാവുകയും ടി സ്ഥാപനത്തിലെ ജീവനക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ആൽവൃക്ഷം മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ് പ്രോജക്ട് ആഫീസർ അപേക്ഷിച്ചിരിക്കുന്നു . ആയത്റ്റി പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ട്രീ കമ്മറ്റിയില്‍ ടി കത്ത് സമർപ്പിച്ച് റിപ്പോർട്ട് വാങ്ങി നടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//