Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

05/11/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുകയും റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത കെട്ടിടത്തിലേക്ക് കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം അടിയന്തിരമായി മാറ്റുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 25/08/2020 തീയതിയിലെ VI(2) നമ്പര്‍ തീരുമാന പ്രകാരം തീരുമാനമെടുക്കുകയും ആയത് കുടുംബശ്രീ സി ഡി എസ് അറിയിക്കുകയും ചെയ്തിരുന്നതാണ്. ആയതിനു ശേഷം പല തവണ വാക്കാലും അറിയിപ്പ് നല്‍കിയിരുന്നു . എന്നാല്‍ നാളിതുവരെ കുടുംബശ്രീ സി ഡി എസ് ഓഫീസ് ടി കെട്ടിടത്തിലെയ്ക്ക് മാറ്റാന്‍ സി ഡി എസ് കമ്മറ്റി തയാറായിട്ടില്ല. ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും സൗകര്യ പ്രദമായി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ മെയിന്‍ റോഡില്‍ നിന്നും വളരെ താഴ്ന്ന്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് റോഡ്‌ അരികില്‍ ഉള്ള പുതിയകെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിട്ടുള്ളതും. പുതിയ ഓഫീസിന്റെ ഫ്രണ്ട് ഓഫീസ് ആയി നിശ്ചയിച്ചിരുന്നത് നിലവിലെ സി ഡി എസ് ഓഫീസ് ആയിരുന്നു. എന്നാല്‍ പല തവണ അറിയിപ്പ് നല്‍കിയിട്ടും സി ഡി എസ് ഓഫീസ് പ്രവര്‍ത്തനം പുതിയ വലിയ കെട്ടിടത്തിലേയ്ക്ക് മാറ്റാന്‍ സി ഡി എസ് ചെയര്‍പെഴ്സണോ സി ഡി എസ് കമ്മറ്റിയോ തയ്യാറായിട്ടില്ല. ടി നടപടി ഗ്രാമ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത് തീരുമാനം നല്‍കിയിട്ടും പല തവണ അറിയിപ്പ് നല്‍കിയിട്ടും ഓഫീസ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാന്‍ തയാറാകാത്ത സി ഡി എസ് ചെയര്‍പേഴ്സന്റെയും സി ഡി എസ് കമ്മറ്റിയുടെയും ഈ ധിക്കാരപരമായ നടപടിയ്ക്ക് എതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറോടും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററോടും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയോടും ചുവടെ പറയുന്ന മെമ്പര്‍മാരുടെ വിയോജനത്തോടെ അഭ്യര്‍ഥിച്ച് തീരുമാനിച്ചു. ശ്രീ എം എല്‍ കിഷോര്‍ ശ്രീമതി ജി എസ് അനിതാ ദേവി ശ്രീ അസീം എസ് ശ്രീ ജെ യേശുദാസ് ശ്രീമതി ഷാജിത പി ശ്രീമതി അമ്പിളികുമാരി എല്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//