Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

05/11/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ്‌ കൈയ്യേറി കെട്ടിട നിര്‍മ്മാണം നടത്തുന്നതായും ആയത് നിയമലംഘനമാണ് എന്നും ആയത് നിര്‍ത്തി വെയ്ക്കണം എന്നുമുള്ള ഭാരതീയ ജനതാ പാര്‍ട്ടി ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് Adv. M പ്രശാന്ത് സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഓഫീസിലേയ്ക്ക് പ്രവേശിക്കത്തക്ക രീതിയില്‍ ഏത് നിമിഷവും പൊളിച്ച് മാറ്റാവുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന ചെറിയ ഒരു റാമ്പ് മാത്രമാണ് അത് എന്നും ആയത് റോഡ്‌ കൈയേറി ഉള്ളത് അല്ല എന്നും റോഡിനെ യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല എന്നും പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ടി വിവരം പരാതി സമര്‍പ്പിച്ച ആളിനെ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//