Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനില്‍ ഫുട്പ്പാത് ഇല്ലാത്തത് കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നും കൂടാതെ ഓടയുടെ അഭാവം മഴക്കാലത്ത് മലിനജലം റോഡിലൂടെ ഒഴുകുന്നതായും ആയതിനു പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ജനപ്രതിനിധികളുടെ ആവശ്യം കമ്മറ്റി ചര്‍ച്ച ചെയ്തു. മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി ഭാഗത്ത് ഫുട്പാത്തും റോഡ്‌ അരുകില്‍ ഓടയും നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു PWD അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//