Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ കരമനയാറിന്‍ തീരത്ത്ചപ്പാത്തി കടവില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം, ഈഞ്ചപ്പുരി വാര്‍ഡില്‍ ഈഞ്ചപ്പുരി അംഗന്‍വാടിയ്ക്ക് സമീപം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം ചെമ്പകമംഗലം കടവില്‍ അപകട ഭീഷണി ഉയര്‍ത്തി പട്ടുനില്‍ക്കുന്ന ഒരു ആഞ്ഞിലി മരം പൊട്ടന്‍ ചിറ വാര്‍ഡില്‍ അണയ്ക്കര ഭാഗത്ത് കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയായി പട്ടുനില്‍കുന്ന രണ്ടു മൂട് ആഞ്ഞിലി മരങ്ങള്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ ജംഷനില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ബദാം മരം ഒരു മഹാഗണി മരം എന്നിവ മുറിച്ച് മാറ്റേണ്ടത് ടി ഭാഗങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ് എന്നുള്ള ജനപ്രതിനിധികളുടെ ആവശ്യം കമ്മറ്റി ചര്‍ച്ച ചെയ്തു. ടി മരങ്ങള്‍ മുറിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ് എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും മുറിക്കുന്നത്തിനുള്ള അനുമതിയും വാല്യുവേഷനും ലഭ്യമാക്കി മുറിച്ച് ലേലം ചെയ്ത് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//