14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഏറെ വർഷങ്ങളായുള്ള ആവശ്യമാണ് സ്വന്തമായി ഒരു നീന്തൽ കുളം എന്നുള്ളത്. കരമനയാറും കൈത്തോടുകളും കുളങ്ങളും നീർച്ചാലുകളുമുള്ള ആര്യനാട് പ്രദേശത്ത് നീന്തൽ അറിയാത്തതിനാലും, തെന്നിവീണുമുള്ള അനവധി മുങ്ങി മരണങ്ങൾ സംഭവിച്ചിട്ടുള്ളത് നാടിന് ഇന്നും തീരാനോവാണ്. അതിജീവനത്തിന്റെ കലയായ നീന്തൽ അഭ്യാസം സുപ്രധാന കായിക ഇനമെന്ന നിലയിൽ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടേയും യുവജനങ്ങളുടേയും അനിവാര്യതയായതിനാലും, ആൺ പെൺ വ്യത്യാസമന്നേ എല്ലാ പ്രായപരിധിയിലുമുള്ള ആളുകളുടേയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്ന നല്ലൊരു വ്യായാമമായതിനാലും, അതിജീവനത്തിന് കരുത്ത് പകരുന്ന സുപ്രധാന കായികാഭ്യാസമെന്ന നിലയിൽ നീന്തലഭ്യാസം പെൺകുട്ടികളേയും പരിശീലിപ്പിക്കേണ്ടതിനാലും ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആധുനിക സൌകര്യങ്ങളോടും സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയ ഒരു നീന്തൽകുളം അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//