Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ മീനാങ്കൽ, പന്നികുഴി, മണ്ണാത്തിപ്പാറ, മൺപുറം, കുതിര ബൌണ്ടറി എന്നീ പ്രദേശങ്ങളിലും പഞ്ചായത്തില്‍ വനവുമായി ചേര്‍ന്ന് കിടക്കുന്ന മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങൾ യഥേഷ്ടം രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇറങ്ങി നടക്കുന്നത് ടി ഭാഗങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സൃഷ്ടിക്കും എന്നതിനാൽ പന്നികുഴി, മണ്ണാത്തിപ്പാറ, മൺപുറം, കുതിര ബൌണ്ടറി എന്നീ പ്രദേശങ്ങളിലും പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//