Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ആനന്ദ്വേശ്വരം റോഡ്‌ വക്കില്‍ വിവിധ പോലീസ് കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സഞ്ചാരയോഗ്യമായ വഴിയില്‍ അനധികൃതമായി പാതയോരത്ത് നിര്‍ത്തിട്ടിരിക്കുന്നത് വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായും ആയത് ഗതാതകുരുക്ക് സൃഷ്ടിക്കുന്നതായും കമ്മറ്റി വിലയിരുത്തി. ആകയാല്‍ ഈ ഭാഗത്ത് അനധികൃതമായി ഇട്ടിരിക്കുന്ന വാഹനങ്ങള്‍ അടിയന്തിരമായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//