Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഗാന്ധി പാര്‍ക്ക് ജംഗ്ഷന്‍ മുതല്‍ കെ എസ് ആര്‍ റ്റി സി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ ഫുട്പാത്ത് ഇല്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അപകടങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ഈ റോഡിന്‍റെ ഇടത് വശത്തെ പുറമ്പോക്ക് ഒഴിപ്പിച്ചും വലത് ഭാഗത്തെ ഓടയുടെ കെട്ടുയര്‍ത്തി റോഡ്‌ നിരപ്പിന്‍ ഒപ്പമാക്കി ഫുട്പാത്ത് നിര്‍മ്മിക്കുന്നന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//