Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന ഈഞ്ചപ്പുരിയില്‍ നിന്നും സ്കൂള്‍, പൊതു ചന്ത, ആശുപത്രി, ഗ്രാമ പഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ് മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ ബാങ്കുകള്‍ തുടങ്ങീ എല്ലാ ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആര്യനാട് എത്തിച്ചേരണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി കുറ്റിച്ചല്‍ പഞ്ചായത്ത് വഴി വേണം എത്തി ചേരാന്‍ . നിലവില്‍ ടി രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു പാലം ഇല്ലാത്തത് ജനങ്ങള്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആകയാല്‍ കോട്ടയ്ക്കകം ഹൌസിംഗ് ബോര്‍ഡ്‌ ഭാഗത്ത് കരമനയാറിനു കുറുകെ ഒരു പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//