Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ച് തന്ന കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയതില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മുതുപുരം കല്ല്‌ കെട്ടില്‍ വീട്ടില്‍ ശ്രീമതി രമാദേവി എസ് എന്നയാള്‍ ലോട്ടറി കച്ചവടം ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന തന്റെ ഭര്‍ത്താവ് 17/07/2020 തീയതി മരണപ്പെട്ടതിനാല്‍ ഉപജീവനത്തിന് വേറെ മാര്‍ഗ്ഗമില്ല എന്നും ആകയാല്‍ ധനസഹായമോ പാര്‍ട്ടി ഓഫീസില്‍ ജോലിയോ അനുവദിക്കുന്നതിന് ബഹു മുഖ്യമന്ത്രിയോട് ബഹു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷയില്‍ ടിയാള്‍ക്ക് ഭര്‍ത്താവ്‌ മരണപ്പെട്ടതിനാല്‍ വിധവാ പെന്‍ഷന്‍ ലഭ്യമാകുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാനും അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് അര്‍ഹത പരിശോധിച്ച് ആനുകൂല്യം ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//