Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള TAKE A BREAK എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ്‌ സ്റ്റാന്‍ഡില്‍ നിലവിലുള്ള പഴയ ടോയ്ലെറ്റ്‌ പൊളിച്ച് മാറ്റുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരം ലേലം ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരമുള്ള ക്വട്ടെഷനുകള്‍ ലഭ്യമായിട്ടുണ്ട്. ക്രമ നമ്പര്‍ പേരും മേല്‍ വിലാസവും ക്വാട്ട് ചെയ്ത തുക 1 ഋഷിശ്രിംഗന്‍ , പുളിമൂട് കുളപ്പട 6300 2 പ്രശാന്ത് , കീഴ്പാലൂര്‍ 6400 3 ജാഫര്‍ സലിം എം, കുതിരകുളം 6500 ആയതില്‍ കൂടിയ തുക ക്വാട്ട് ചെയ്ത ശ്രീ ജാഫര്‍ സലിം എം എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ചു. ടിയാളുമായി കരാറില്‍ ഏര്‍പ്പെട്ട് ടി കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//