25/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍2019-20 സാമ്പത്തിക വർഷം അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ വയോജനങ്ങൾക്ക് കട്ടിൽ (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം) എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിലേയ്ക്കായി ടെണ്ടർ ക്ഷണിയ്ക്കുകയും പഞ്ചായത്ത് അടിയന്തിര കമ്മിറ്റിയുടെ 04/12/2019 -ലെ I(5) നമ്പർ തീരുമാന പ്രകാരം മേലേതിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന് കമ്മിറ്റി ടെണ്ടർ അംഗീകരിച്ച് നൽകുകയുണ്ടായി. വിതരണം ചെയ്യുന്നതിന് ആവശ്യമായ കട്ടിലുകൾ ഇറക്കുന്നതിന് മേലേതിൽ ഇൻഡസ്ട്രീസിന് പല പ്രാവിശ്യം കത്തുകളും, ഫോണും മുഖേനെ ആവശ്യപ്പെട്ടുവെങ്കിലും ടിയാനിൽ നിന്നും മറുപടി ഒന്നും ലഭ്യമായില്ല. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ആ സാമ്പത്തിക വർഷം ടി പ്രോജക്ട് നടപ്പിലാക്കുവാൻ സാധിച്ചില്ല. തുടർന്ന് 2020-21 സാമ്പത്തികവർഷം ടി പ്രോജക്ട് സ്പിൽ ഓവറായി അംഗീകരിച്ചു. മേലേതിൽ ഇൻഡസ്ട്രീസിന് വീണ്ടും കത്തുകൾ അയച്ചുവെങ്കിലും ടിയാനിൽ നിന്നും യാതൊരുവിധ പ്രതികരണവും ലഭിച്ചില്ല. ടിയാനെ ഫോണിൽ വിളിച്ചപ്പോൾ ടിയാൻ അസുഖബാധിതനായി കിടപ്പിലാണെന്ന് അറിയാൻ കഴിഞ്ഞു. ടി കട്ടിലിന്റെ ഗുണഭോക്താക്കൾക്കിടയിൽ ടി ഫണ്ട് നഷ്ടപ്പെടും എന്നുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്നു. ഇത് സംബന്ധിച്ച് ചില വാർഡ് മെമ്പർമാരിൽ നിന്നും മോശമായ അഭിപ്രായ പ്രകടനങ്ങൾ നടന്നതിനാലും പലപ്രാവിശ്യം ടെണ്ടറുകാരോട് കട്ടിൽ ഇറക്കുവാൻ ആവശ്യപ്പെട്ടിട്ടും ആയതിന് തയ്യാറാകാതെ ഇരുന്ന ടെണ്ടറുകാരനെ പഞ്ചായത്ത് കമ്മിറ്റി ടി പ്രോജക്ടിൽമേലുള്ള ടെണ്ടർ നടപടികളിൽ നിന്നും ഒഴിവാക്കി ടി പ്രോജക്ട് റീടെണ്ടർ ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് അസ്സി. സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//