Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഒരു മലയോര ഗ്രാമ പ്രദേശമായ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വന പ്രദേശം വളരെയധികം ഉണ്ട്. ആകയാല്‍ തന്നെ അഗ്നിബാധ എല്ക്കുന്നതിനും ടീ പടര്‍ന്നു പിടിക്കുന്നതിനും ഉള്ള സാധ്യത വളരെയധികം കൂടുതല്‍ ആണ്. കൂടാതെ പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും വാഹന അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ദിവസേന നടന്നു വരുന്നുണ്ട്. ആയതില്‍ ഫയര്‍ഫോഴ്സ്ന്റെ സേവനം വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യമാണ്. ആകയാല്‍ ആര്യനാട് കേന്ദ്രമാക്കി ഒരു ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുകയാണെങ്കില്‍ ആയത് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ നിവാസികള്‍ക്ക് മാത്രമല്ല സമീപ പഞ്ചായത്തുകളായ കുറ്റിച്ചല്‍ , വെള്ളനാട്, ഉഴമലയ്ക്കല്‍ , എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കൂടി വളരെയധികം ഉപയോഗപ്രദമായിരിക്കും എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ആര്യനാട് കേന്ദ്രമാക്കി ഒരു ഒരു ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//