Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി. തങ്കമണി , ശിവാലയം വലിയകലുംഗ് , പറണ്ടോട് പി ഒ എന്നയാള്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ 14 നമ്പര്‍ കടമുറി ലേലം കൈകൊണ്ടതായും കഴിഞ്ഞ ലേല സമയത്ത് മറ്റുള്ള കടമുറികള്‍ക്ക് എല്ലാം വാടക തുകയില്‍ ഇളവ് അനുവദിച്ചിട്ടുള്ളതായും എന്നാല്‍ അസുഖം കാരണം കഴിഞ്ഞ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നും ആകയാല്‍ മറ്റുള്ളവര്‍ക്ക് ലഭിച്ച ആനുകൂല്യം തനിക്കും അനുവദിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിയമപ്രകാരം വാടക കുടിശിക കുറവ് ചെയ്ത് നല്‍കാന്‍ കഴിയുമോ എന്നുള്ള കാര്യം പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//