Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളളതും 10 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ Moonnattumukku Kadavu എന്ന പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ച് 20/11/2019 തീയതി റ്റി.ജി പ്രതാപ് എന്ന കരാറുകാരനുമായി എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തി ആരംഭിക്കുന്നതിന് സൈറ്റില്‍ സാധനങ്ങള്‍ ഇറക്കുന്നതിന് നിലവില്‍ വഴിയില്ലാത്തതിനാലും സ്വകാര്യ ഭൂമിയില്‍ കടന്ന് സൈറ്റില്‍ പോകുന്നതിന് നിവൃത്തിയില്ലാത്തതിനാലും ടി വര്‍ക്ക് റദ്ദ് ചെയ്ത് സെക്യൂരിറ്റി തുക തിരികെ നല്‍കണമന്ന് 02/07/2020 തീയതി കരാറുകാരന്‍ എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നതും ആയത് പ്രകാരം എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ പ്രസ്തുത പദ്ധതിക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരാറുകാരന്‍റെ കത്ത് ഉള്‍പ്പെടെ സെക്രട്ടറിക്ക് 02/07/2020 -ല്‍ നല്‍കിയ അപേക്ഷയും യോഗം ചര്‍ച്ച ചെയ്തു. ടി പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത വിധം സാങ്കേതികമായ തടസ്സം ഉളളതിനാല്‍ പ്രസ്തുത പദ്ധതി ഒഴിവാക്കി പകരം ആനന്ദേശ്വരം കടവ് നിര്‍മ്മാണം ( 10 ലക്ഷം രൂപ ) എന്ന പദ്ധതി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. ആയതിനുളള അനുമതി ലഭ്യമാക്കുന്നതിന് റൂറല്‍ ഡവലപ്മെന്‍റ് മിനിസ്ട്രിയോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//