Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള വയോജനങ്ങള്‍ക്ക് കട്ടില്‍ ജനറല്‍ എന്ന പ്രോജക്ടിന്റെ ഗുണഭോക്തൃപ്പട്ടിക 2019-20 സാമ്പത്തിക വര്‍ഷം ഗ്രാമസഭ കൂടി തയ്യാറാക്കിയതാണ്. ടി പട്ടികയില്‍ ക്രമനമ്പര്‍ 87 ആയി ഉള്‍പ്പെട്ടിട്ടുള്ളതും ആര്യനാട് ടൌണ്‍ വാര്‍ഡ്‌ ഗ്രാമസഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 5 ആയും ഉള്‍പ്പെട്ടിട്ടുള്ള ശ്രീ. ബനോനി ഗിരി നഗര്‍ ആര്യനാട് എന്നയാള്‍ ഇപ്പോള്‍ കിടപ്പ് രോഗി ആയതിനാല്‍ ടിയാള്‍ക്ക് വളരെ അടിയന്തിരമായി ഒരു കട്ടില്‍ നല്‍കേണ്ടത് അത്യാവശ്യമാണ് എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 49 ആയി ഉള്‍പ്പെട്ടിട്ടുള്ളതും ആര്യനാട് ടൌണ്‍ വാര്‍ഡ്‌ ഗ്രാമസഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 3 ആയും ഉള്‍പ്പെട്ടിട്ടുള്ള ശ്രീധരന്‍ ആലം കോട് ആര്യനാട് എന്നയാള്‍ക്ക് പകരം ശ്രീ. ബനോനി ഗിരി നഗര്‍ ആര്യനാട് എന്നയാള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും ക്രമ നമ്പര്‍ 87 ആയി ഉള്‍പ്പെടുത്തി ശ്രീ. ബനോനി ഗിരി നഗര്‍ ആര്യനാട് എന്നയാള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//