Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 78 കാനക്കുഴി - നേശമണി റോഡ്‌ റീ ടാറിംഗും കോണ്‍ക്രീട്ടിംഗും എന്ന പ്രവൃത്തിയില്‍ 171 M പുതിയ റോഡ്‌ ടാറിംഗും 200 M റീ ടാറിംഗും 57 M പാര്‍ശ്വഭിത്തി നിര്‍മ്മാണവും ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രവൃത്തി ആരംഭിക്കുന്നതിനായി സ്ഥല പരിശോധന നടത്തവേ പുതിയ റോഡ്‌ , സൈഡ് വാള്‍ എന്നിവ ഉദ്ദേശിച്ചിരുന്ന സ്ഥലത്തെ ആള്‍ക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ടി ഭാഗത്ത് യാതൊരു നിര്‍മ്മാണ പ്രവൃത്തികളും നടത്താന്‍ സമ്മതിക്കില്ല എന്നും യാതൊരു നിര്‍മ്മാണ പ്രവൃത്തികള്‍ / പൊതുമരാമത്ത് പ്രവൃത്തികള്‍ താത്കാലിക മായി നിരോധിച്ച് കൊണ്ടുള്ള ബഹു ഓംബുഡ്സ്മാനില്‍ നിന്നും ലഭ്യമാക്കിയ ഉത്തരവ് കാണിച്ച് കൊണ്ട് സംഘടിതമായി പറയുകയുണ്ടായതായും ബഹു ഓംബുഡ്സ്മാന്‍ ഉത്തരവ് അനുസരിക്കുന്നതിനായും സ്ഥല വാസികളുടെ എതിര്‍പ്പ് പരിഗണിക്കുന്നതിനായും ടി പ്രവൃത്തി 200 M റീ ടാറിംഗ് ചെയ്ത് ഫൈനല്‍ ബില്‍ തയാറാക്കി ക്ലോസ് ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്നും എല്‍ എസ് ജി ഡി A E അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിഗണിച്ച പഞ്ചായത്ത് കമ്മറ്റി ബഹു ഓംബുഡ്സ്മാന്‍ ഉത്തരവ് അനുസരിക്കുന്നതിനായും സ്ഥല വാസികളുടെ എതിര്‍പ്പ് പരിഗണിക്കുന്നതിനായും ടി പ്രവൃത്തിയുടെ പൂര്‍ത്തീകരിച്ച ചെയ്ത ഭാഗത്തിന്റെ മാത്രം ഫൈനല്‍ ബില്‍ നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//