Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC) പള്ളിവക കെട്ടിടമായ വിദ്യഭവൻ ജീവൻജ്യോതി ട്രസ്റ്റിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ കട്ടിലുകൾ, ബെഡുകൾ, ബെഡ്ഷീറ്റുകൾ മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ കോവിഡ് സെന്റർ ആരംഭിയ്ക്കാത്ത സാഹചര്യത്തിൽ അംഗൻവാടികൾക്ക് കട്ടിൽ വിതരണം ചെയ്യുന്നതിനും പാലിയേറ്റീവ് കെയർ രോഗികൾക്ക് മെത്തയും തലയണയും വിതരണം ചെയ്യുന്നതിനും പഞ്ചായത്താഫീസിൽ നിന്നും എടുത്ത കസേരകൾ തിരികെ ആഫീസിൽ എത്തിയ്ക്കുന്നതിനും CFLTC -യിൽ നിന്നും സാധനങ്ങൾ തിരികെ എടുക്കുമ്പോൾ ആയതിന്റെ വിവരം സ്റ്റോക്കിൽ രേഖപ്പെടുത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//