Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചുവടെ പറയുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ തീരുമാനിച്ചു. വാര്‍ഡ്‌ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്‌ തല ജാഗ്രതാ സമിതികള്‍ അടിയന്തിരമായി കൂടി സ്ഥിതി വിലയിരുത്തന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഒരു വീട്ടില്‍ കോവിഡ് 19 കേസ് സ്ഥിതീകരിച്ചാല്‍ ആ രോഗിയെ ഹോം ക്വാറന്‍റ്റയിനില്‍ നിര്‍ത്തുന്നത് ആ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും രോഗ ബാധ ഉണ്ടാകുന്നു എന്നും വ്യാപനം കൂടുന്നു എന്നും കമ്മറ്റി വിലയിരുത്തി. ആകയാല്‍ രോഗികളെ പരമാവധി ഹോം ക്വാറന്‍റ്റയിനില്‍ നിന്നും ഒഴിവാക്കി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സി എഫ്‌ എല്‍ റ്റി സി സംവിധാനം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആര്യനാട് താന്നിമൂട് ജീവന്‍ ജ്യോതി ട്രസ്റ്റിനു കീഴിലുള്ള വിദ്യാഭവന്‍ എന്ന കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ആയത് ഏറ്റെടുക്കുന്ന മുറയ്ക്ക് സി എഫ്‌ എല്‍ റ്റി സിയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും തീരുമാനിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും മറ്റു പ്രദേശങ്ങളിലെ സി എഫ്‌ എല്‍ റ്റി സികളിലേയ്ക്ക് കൊണ്ട് പോകുന്ന രോഗികള്‍ക്ക് ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായുള്ള പരാതി ലഭിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ നിലവില്‍ ഫലപ്രദമായി രീതിയില്‍ ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്, ആയത് തുടരുന്നതിന് തീരുമാനിച്ചു. ആശാവര്‍ക്കര്‍മാര്‍ , ആരോഗ്യ സേനാ പ്രവര്‍ത്തകര്‍ മറ്റു ആരോഗ്യവുമായി ബന്ധപ്പെട്ട ഫീല്‍ഡ് സ്റ്റാഫുകള്‍ എന്നിവര്‍ മറ്റ് കാര്യങ്ങള്‍ മാറ്റിവെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രം പങ്കാളികള്‍ ആകാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അണുനശീകരണം നടത്താന്‍ ആവശ്യമായ സ്പ്രയെര്‍ ഇല്ലാത്തതിനാല്‍ പുതുതായി 6 സ്പ്രയെറുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും മൈക്ക് അന്നൌന്‍സ്മെന്‍റ് നടത്തുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും തീരുമാനിച്ചു. ക്വാറന്‍റെയിനില്‍ കഴിയുന്ന ആര്‍ക്കെങ്കിലും ഭക്ഷണം ലഭ്യമാകാത്ത അവസ്ഥ ഉണ്ടായാല്‍ ആയത് അടിയന്തിരമായി സജ്ജീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കും യുവജനപ്രസ്ഥാനങ്ങള്‍ക്കും അറിയിപ്പ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ പി പി ക്വിറ്റ്‌ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനു തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമെങ്കില്‍ പോലീസ് സഹായം തേടുന്നതിനും തീരുമാനിച്ചു. രോഗികള്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ , അണുനശീകരണം എന്നിവ നടത്തുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//