Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് വാർഡിൽ ശ്രീ. അഖിൽ, അഖിലം, ഐത്തി, പറണ്ടോട് എന്നയാളുടെ വീടിന്റെ അതിർത്തിയോട് ചേർന്ന് ശ്രീമതി. സന്താനകുമാരി, ഐത്തി , പറണ്ടോട് എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ട് മഹാഗണി മരം അപകടകരമായി നിൽക്കുന്നതും, ആയത് മുറിച്ച് മാറ്റി അപകടാവസ്ഥ പരിഹിരക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ നിന്ന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും , ആയതിൻമേൽ യാതൊരു തുടർനടപടിയും എതിർകക്ഷിയായ ശ്രീമതി. സന്താനകുമാരി കൈക്കൊണ്ടിട്ടില്ല എന്നുള്ള വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. മേൽ സാഹചര്യത്തിൽ പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരമുള്ള തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//