Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് ഡിവിഷന്‍റെ കുട്ടപ്പാറ ഫോറസ്റ്റ് സെക്ഷനില്‍ നിലവില്‍ വന സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ടി സെക്ഷന്‍റെ മേല്‍നോട്ടത്തില്‍ വരുന്ന ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്ന് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആദിവാസി വിഭാഗത്തെ ഉള്‍പ്പെടുത്തുകയോ പുതിയ കമ്മറ്റി രൂപീകരിക്കുകയോ ചെയ്തിട്ടില്ല. ആകയാല്‍ തേവിയാരുകുന്ന് വാര്‍ഡിലെ ആദിവാസി ജനവിഭാഗത്തെയും പ്രദേശത്തെയും ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് തേവിയാര്കുന്ന് വനാവകാശ സമിതി സെക്രട്ടറി അറിയിച്ചിരിക്കുന്നു. ആയത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി തേവിയാരുകുന്ന് വാര്‍ഡിലെ ആദിവാസി ജനവിഭാഗത്തെയും പ്രദേശത്തെയും ഉള്‍പ്പെടുത്തി പുതിയ വന സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//