28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
ബഹു സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈ വേ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൂടി കടന്നു പോകുന്നുണ്ട്. ടി പ്രവൃത്തിയുടെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പാലൈക്കോണം മുതല്‍ ആര്യനാട് ജംഗ്ഷന്‍ വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ ടി സ്വപ്ന പദ്ധതിയ്ക്ക് വിഘാതമായി അശാസ്ത്രീയമായ രീതിയിലാണ് ആര്യനാട് ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലെ ചില ഭാഗങ്ങളില്‍ ആയതിന്റെ നിര്‍മ്മാണം നടന്നു വരുന്നത്. ആയത് ബഹു സര്‍ക്കാര്‍ ടി പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്ന ലക്‌ഷ്യം കൈവരിക്കാന്‍ കഴിയുമോ എന്നത് സംശയാസ്പദമായ ഒരു കാര്യമാണ് ചുവടെ പറയുന്ന നികത്താന്‍ കഴിയുന്ന അപാകതകള്‍ പരിഹരിക്കുന്നതിന് പല പ്രാവശ്യം ജനപ്രതിനിധികള്‍ ടി പ്രവൃത്തിയുടെ ഉദ്യോഗസ്ഥര്‍ , കരാറുകാര്‍ എന്നിവരെ അറിയിച്ചുവെങ്കിലും നിഷേധാത്മകമായ ഒരു സമീപനമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ആകയാല്‍ ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട അത്യാവശ്യം ചില കാര്യങ്ങള്‍ മാത്രം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ആര്യനാട് PWD ഓഫീസ് കോമ്പൌണ്ടിനു സമീപം ടി റോഡില്‍ ഓട നിര്‍മ്മിചിട്ടില്ല , ആയത് മഴക്കാലത്ത് വെള്ളം റോഡിലൂടെ ഒഴുകി സമീപ പ്രദേശങ്ങളിലെ കടകളില്‍ വെള്ളം കയറുന്നതിനും കാല്‍ നടക്കാര്‍ക്കും വാഹന ഗതാഗതത്തിനും ഒരുപോലെ ദോഷം ചെയ്യും ആകയാല്‍ ടി ഭാഗത്ത് ഒരു ഓട നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്. നിരവധി വാഹന അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള ടി ഭാഗത്ത് കാല്‍ നടക്കാര്‍ക്ക് നടക്കാനുള്ള യാത്രാസംവിധാനം ഒരുക്കുന്നതിനും റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനുമായി ഒരു നടപ്പാത നിര്‍മ്മിക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ് . ആകയാല്‍ ടി ഭാഗത്ത് ഓട നിര്‍മ്മാണം നടത്തി ആയതിനു മുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ നടപ്പാത നിര്‍മ്മിക്കുക. ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനില്‍ നിലവില്‍ ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റി, ആയത് പുനര്‍നിര്‍മ്മിക്കുക. പുറംമ്പോക്കുകള്‍ ഏറ്റെടുത്തുവെങ്കിലും ആയത് പൂര്‍ണ്ണമായും റോഡ് വികസനത്തിന് ഏറ്റെടുത്തിട്ടില്ല, പാലൈക്കോണം ഭാഗത്തെ വളവുകള്‍ നേരെയാക്കി റോഡ് വിശാലമാക്കുന്നതിന് ആവശ്യമായ സ്ഥലം ഉണ്ടെങ്കിലും ആയത് ചെയ്യുന്നില്ല. ടി വളവുകള്‍ വാഹനഅപകടം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.ആകയാല്‍ ടി വളവുകള്‍ ശാസ്ത്രീയ മായ രീതിയില്‍ നിവര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുക. ആര്യനാട് സര്‍വീസ് സഹകരണ സൊസൈറ്റി , ഹോമിയോ ആശുപത്രി എന്നിവയുടെ അരികില്‍ മലയോര ഹൈ വേയുടെ ഭാഗമായി ഓട നിര്‍മ്മിച്ചു എങ്കിലും ടി ഓട വേണ്ട വിധത്തില്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ആയത് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിനും വെള്ളം റോഡിലൂടെ ഒഴുകുന്നതിനും കാരണമാകും.ആകയാല്‍ ടി ഓട വേണ്ട വിധത്തില്‍ വെള്ളക്കെട്ടിന് കാരണമാകാത്ത രീതിയില്‍ നിര്‍മ്മിക്കുക വില്ല നസ്രത്ത് സ്കൂളിനു സമീപവും മലയോര ഹൈ വേയുടെ ഭാഗമായി ഓട നിര്‍മ്മിച്ചു എങ്കിലും ടി ഓട വേണ്ട വിധത്തില്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ആയത് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിനു കാരണമാകും. ആകയാല്‍ ടി ഓട വേണ്ട വിധത്തില്‍ വെള്ളക്കെട്ടിന് കാരണമാകാത്ത രീതിയില്‍ നിര്‍മ്മിക്കുക മലയോരഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്യനാട് കാഞ്ഞിരം മൂട് ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഹൈ മാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി കണക്ഷന്‍ വിശ്ചേദിച്ചത് നാളിതുവരെ പുന:സ്ഥാപിച്ചിട്ടില്ല ആയത് അടിയന്തിരമായി പുന സ്ഥാപിക്കുക ആകയാല്‍ ആയത് പരിശോധിച്ച് തികച്ചും ശാസ്ത്രീയമായ രീതിയില്‍ വേണ്ടത്ര ഓടകളും നടപ്പാതകളും നിര്‍മ്മിച്ച് വാഹന യാത്രക്കാരുടേയും കാല്‍ നട യാത്രക്കാരുടേയും റോഡിന്‍റെ സമീപ പ്രദേശങ്ങളിലെ വീടുകളിലെയും കച്ചവടസ്ഥാപനങ്ങളിലേയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//