Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പൊതു കുടിവെള്ള ടാപ്പുകളുടെ കുടിശ്ശികയായ 11,67,584/- രൂപയും പിഴതുകയായ 22,925/- രൂപയും തനത് മാസത്തെ തുകയായ 60,663/- രൂപയുടേയും ബിൽ അടവാക്കുന്നത് സംബന്ധിച്ച് ആര്യനാട് കേരള വാട്ടർ സപ്ലൈ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. നിലവിൽ പ്രവർത്തനക്ഷമമായ പൊതുടാപ്പുകളുടെ കുടിശ്ശികയും, തനത് മാസത്തെ തുകയും അടവാക്കുന്നതിനും, ബാക്കിയുള്ള കുടിശ്ശിക തുക പരിശോധിച്ച് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അടവാക്കുന്നതിനും കൈമാറിക്കിട്ടിയ സ്ഥാപനങ്ങലുടേയും പൊതുമാർക്കറ്റിന്റേയും കുടിവെള്ള കണക്ഷനുകൾ പ്രത്യേകമാക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//