Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് , 4 കടമുറികള്‍ എന്നിവ ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാല്‍ പരേതന്റെ ഭാര്യയായ ശ്രീമതി. പ്രഭ മാര്‍ക്കറ്റ് പിരിവും കടകളും തുടര്‍ന്ന്‍ നടത്താന്‍ സാധിക്കുകയില്ല എന്നും ടിയാന്‍ ലേലം കൊണ്ട തുകയില്‍ പഞ്ചായത്തില്‍ അടച്ച തുകയില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന ഒരു മാസകാലയളവിലെ തുക ഒഴിച്ച് ബാക്കി തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ കത്ത് 17/06/2021 തീയതിയിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പരിശോധിച്ച് ചുവടെ പറയും പ്രകാരം ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നു. മരണപ്പെട്ട വിജയകുമാര്‍ മാര്‍ക്കറ്റിലെ 2021-22 ലെ ഗേറ്റ് പിരിവ് ലേലം കൊണ്ടത് 3111000/- രൂപയ്ക്കാണ്, ആദ്യ ഗഡുവായി ടിയാള്‍ 1174000/- അടച്ചു. ഇതില്‍ 174000/- രൂപ ജി എസ് റ്റി ആണ്. പ്രസ്തുത തുക സര്‍ക്കാരിലേയ്ക്ക് ഒടുക്കിയിട്ടുണ്ട്. ലേലം കൊണ്ട തുക അനുസരിച്ച് ഒരു ദിവസം 8525/- രൂപയാണ് പഞ്ചായത്തില്‍ ഒടുക്കേണ്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ക്കറ്റ് 39 ദിവസം പ്രവര്‍ത്തിച്ചു. പ്രസ്തുതകാലയലവിലെയ്ക്കായി ലേല നിയമപ്രകാരം ടിയാള്‍ ഒടുക്കേണ്ടത് 332475/- രൂപയാണ്. ബാക്കി തുക 667525/- രൂപ വിജയകുമാറിന്റെ ഭാര്യയുടെ അപേക്ഷ പരിഗണിച്ച് അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തിരികെ നല്‍കാവുന്നതാണ്. മരിച്ച്പോയ വിജയകുമാര്‍ മാര്‍ക്കറ്റിലെ 4 കടമുറികളും ( 3,5,6,16) ലേലം കൊണ്ടിരുന്നു. ഈ കടമുറികള്‍ക്ക് നിരതദ്രവ്യം 6600/- രൂപ മാത്രമേ ഒടുക്കിയിരുന്നുള്ളൂ. വാടകഇനത്തില്‍ വാടകയിനത്തില്‍ ഒരു മാസത്തേയ്ക്ക് 9150/- രൂപയും ജി എസ് റ്റി ഇനത്തില്‍ 1647/- രൂപയും ആണ് വരുന്നത്. നിരതദ്രവ്യം പോയിട്ട് ബാക്കി 4197/- രൂപ ടിയാള്‍ ഒടുക്കേണ്ടതായിട്ടുണ്ട്. പ്രസ്തുത തുക ടിയാള്‍ക്ക് നല്‍കാനുള്ള തുകയില്‍ നിന്നും ഈടാക്കാവുന്നതാണ്. ടി ശുപാര്‍ശകള്‍ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു. കൂടാതെ ലേലം കൊണ്ട ആള്‍ മരണപ്പെട്ടതിനാലും ടിയാളുടെ ഭാര്യക്ക് മാര്‍ക്കറ്റ് പിരിവും കടകളും തുടര്‍ന്ന്‍ നടത്താന്‍ സാധിക്കുകയില്ല എന്നറിയാച്ചതിനാലും മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത്നിയമപരമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//