Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങളിലെ ചട്ടം 6 (4) 12 (3) പ്രകാരവും 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 219 W 219 X വകുപ്പുകളോട് 265ആം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ പ്ലാസ്റ്റിക് മാനേജ്മെന്റ് കരട് ബൈല ഭരണസമിതിയുടെ 18/05/2021 തീയതിയിലെ 3(4) തീരുമാന പ്രകാരം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ആക്ഷേപങ്ങളും , അഭിപ്രായങ്ങളുംഅറിയിക്കുന്നതിലെക്കായി 30 ദിവസത്തെ സമയം നല്‍കി ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആര്യനാട് വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ 18/05/2021 തീയതിയിലെ എ2 4644/2021 നമ്പര്‍ നോട്ടീസ് പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. യാതൊരു ആക്ഷേപവും ലഭ്യമാകാത്ത സാഹചര്യത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാനേജ്മെന്റ് ബൈല ഉള്ളടക്കം ചെയ്യും പ്രകാരം അംഗീകരിച്ചു. ആയത് ബഹു പഞ്ചായത്ത് ഡയറക്ടറില്‍ നിന്നും അംഗീകാരം ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//