Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്താഫീസിലെ MGNREGS സെക്ഷന്റെ പ്രവർത്തനങ്ങളെ കമ്മറ്റി വിലയിരുത്തി. 2019-20 സാമ്പത്തിക വർഷത്തിൽ 476 പ്രവർത്തികൾ ഏറ്റെടുത്തതിൽ 471 പ്രവൃത്തികൾ വർക്ക് പൂർത്തീകരിക്കുകയും 5 എണ്ണം ഇതുവരെയായിട്ടും പൂർത്തീകരിച്ചിട്ടില്ലായെന്നും കമ്മറ്റി വിലയിരുത്തി. 2020-21 സാമ്പത്തിക വർഷത്തിൽ 344 വർക്കുകൾ ആരംഭിച്ചതിൽ 139 വർക്ക് കംപ്ലീറ്റ് ചെയ്യുകയും 205 പ്രവൃത്തികൾ വർക്ക് കംപ്ലീഷൻ ചെയ്യാനുണ്ടെന്ന് കമ്മറ്റി വിലയിരുത്തി. കൂടാതെ 2021-22 സാമ്പത്തിക വർഷം 61 വർക്കുകൾ ആരംഭിച്ചതിൽ ഒന്നും തന്നെ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ലായെന്നുള്ള MGNREGS പുരോഗതി കമ്മറ്റി വിലയിരുത്തി. കൂടാതെ എസ്.സി കാറ്റഗറിയിൽ 825 കുടംബങ്ങൾ ഉള്ളതിൽ 12 കുടുംബങ്ങൾക്കും എസ്.റ്റി കാറ്റഗറിയിൽ 175 കുടുംബങ്ങൾ ഉള്ളതിൽ 1 കുടുംബത്തിൽ മാത്രമേ തൊഴിൽ കൊടുക്കുവാൻ സാധിച്ചിട്ടുള്ളൂ. ഗ്രാമപഞ്ചായത്തിന്റെ 18 വാർഡുകളിലും MGNREGS –ന്റെ നേതൃത്വത്തിൽ മിനി എം.സി.എഫ് –കൾ സ്ഥാപിക്കുവാൻ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആയത് ഇതുവരെയും പൂർത്തീകരിച്ചതായി കാണുന്നില്ല. വ്യക്തിഗത ആനുകൂല്യങ്ങളായ കന്നുകാലിഷെഡ്, ആട്ടിൽകൂട്, കോഴിക്കൂട്, ടോയിലറ്റ് നിർമ്മാണം എന്നിവയ്ക്കായി ഗുണഭോക്താക്കൾ സമർപ്പിച്ച അപേക്ഷകളിൽ പലതും തൊഴിലുറപ്പ് സെക്ഷനിൽ കാണുന്നില്ലായെന്ന് പഞ്ചായത്ത് മെമ്പർമാർ കമ്മറ്റിയിൽ പറഞ്ഞു. വ്യക്തിഗത ആനുകൂല്യങ്ങൾ ചെയ്ത ഏകദേശം ഒരു വർഷം കഴിഞ്ഞ ഗുണഭോക്താക്കൾക്ക് ഫണ്ട് ഇതുവരെ കിട്ടിയിട്ടില്ലായെന്നും വാർഡുമെമ്പർമാർ കമ്മറ്റിയിൽ പറഞ്ഞു. ഓവർസീയർമാർ ജിയോടാഗ് ചെയ്യുന്നതിന് മെമ്പർമാർ വിളിച്ചാൽപോലും വാർഡുകളിൽ ചെല്ലുന്നില്ലായെന്നുള്ള പരാതിയും ഉയർന്നു. ജിയോടാഗ് ഏകദേശം 365 വർക്കുകൾ പെന്റിംഗ് ഉണ്ട്. ടി വർക്കുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും മേൽ പരാമർശങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് MGNREGS സ്റ്റാഫുകളുടെ ഒരു മീറ്റിംഗ് 12/07/2021 –ന് വിളിയ്ക്കുന്നതിനും ടി പദ്ധതിയുടെ മേറ്റുമാരുടെ ഒരു യോഗം 14/07/2021 –ന് വിളിയ്ക്കുന്നതിനും കമ്മിറ്റി അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//