Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി ജയകുമാരി അമ്മ , ഗോകുലം ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ആര്യനാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 104/1 ല്‍ തന്റെ പേരിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയ്ക്കകായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ റോഡില്‍ നിന്നും നിശ്ചിത അകലം ഇല്ല എന്ന് ഗ്രാമ പഞ്ചായത്തില്‍ നിന്നും അറിയിച്ചതായും എന്നാല്‍ ആര്യനാട് - കമുകറക്കോണം റോഡ്‌ നിര്‍മ്മാണ സമയത്ത് വഴിക്ക് വേണ്ടി തന്റെ സ്ഥലം വിട്ടു കൊടുത്തതായും ആകയാല്‍ ആണ് കെട്ടിട റോഡില്‍ നിന്നുള്ള നിശ്ചിത അകലം ഇല്ലാത്തതിന് കാരണം എന്നും ആകയാല്‍ ആയത് മനസിലാക്കി കെട്ടിട നിര്‍മ്മാണ അനുമതി നല്‍കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി റോഡ്‌ വികസനത്തിന് വസ്തു വിട്ടുകൊടുത്തു എന്ന് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കുന്ന പക്ഷം നിയമപരമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//