07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി സുനീഷ ജെ, ജീന മന്‍സില്‍ റോഡരികത്ത് വീട് പറണ്ടോട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു . ആയത് പ്രകാരം ആര്യനാട് വില്ലേജില്‍ സര്‍വേ നമ്പര്‍168/1-5ല്‍ തന്റെ പേരിലുള്ള സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എടുക്കുകയും ആയത് പ്രകാരം കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ റോഡ് വികസനത്തിന്റെ ഭാഗമായി തന്റെ വസ്തു വിട്ടു കൊടുത്തതിനാല്‍ ഇപ്പോള്‍ റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ കഴിയുന്നില്ല എന്നും ആയത് മനസിലാക്കി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു.. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി റോഡ് വികസനത്തിന് വസ്തു വിട്ടുകൊടുത്തു എന്ന് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കുന്ന പക്ഷം നിയമപരമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//