07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എം എജി എന്‍ ആര്‍ സെക്ഷനില്‍ അക്രഡിറ്റഡ് എന്‍ജിനിയറായി ജോലി ചെയ്ത് വരുന്ന ശ്രീ നസീഹുല്‍ ഇസ്ലാം എന്‍ എന്‍ എന്നയാള്‍ ആഫീസില്‍ ജോലിയിലിരിക്കെ ആഫീസ് സമയത്ത് ടിയാന്റെ പ്രൈവറ്റ് കണ്‍സ്ട്രക്ഷന്‍ പ്രവൃത്തികള്‍ ചെയ്യുന്നു എന്ന പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളതും ആയത് ടിയാന്റെ കൃത്യ നിര്‍വഹണത്തിനു താമസം വരുന്നു. 2019-2020 , 2020-2021 സാമ്പത്തിക വര്‍ഷങ്ങളില്‍ ഏകദേശം 219 പ്രവൃത്തികള്‍ എം ജി എന്‍ ആര്‍ ജി എസ് സൈറ്റില്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. നെയിം ബോര്‍ഡ് ടെണ്ടര്‍ എടുത്ത ആളിനെകൊണ്ട് കഴിഞ്ഞ പ്രവൃത്തികള്‍ക്ക് ഇതുവരെ നെയിം ബോര്‍ഡ് സ്ഥാപിക്കുവാന്‍ സാധിച്ചിട്ടില്ലയെന്നും അക്രഡിറ്റഡ് എന്‍ജിനിയര്‍ ആയതിന്‍മേല്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നും കമ്മറ്റി വിലയിരുത്തി. കൂടാതെ ടി സെക്ഷനിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ടിയാളുടെ സഹപ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കി വര്‍ക്കുകള്‍ അവരെ കൊണ്ട് ചെയ്യിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ മെറ്റീരിയല്‍ വര്‍ക്കുകള്‍ (വ്യക്തിഗതം) പെന്റിംഗ് ആയിട്ടുണ്ട്. 2021 ജനുവരി മാസം മുതല്‍ ലഭിച്ച വ്യക്തിഗത ആനുകൂല്യങ്ങളുടെ അപേക്ഷകള്‍ ഇതുവരെ സാങ്കേതിക അനുമതി ലഭ്യമാക്കിയിട്ടില്ല. ജി ഐ എസ് അധിഷ്ടിത പദ്ധതി രൂപീകരണം രണ്ടാം പദ്ധതിയ്ക്ക് വെള്ളനാട് ബ്ലോക്കിലെ ആര്യനാട് ഗ്രാമ പഞ്ചായത്തിനെ മോഡല്‍ പഞ്ചായത്ത് ആയി തെരഞ്ഞെടുക്കുകയും അക്രഡിറ്റഡ് എന്‍ജിനിയറെ മാസ്റ്റര്‍ ട്രെയിനര്‍ ആയി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയബന്ധിതമായി ടി പദ്ധതി സമര്‍പ്പിക്കാന്‍ സാധിചിട്ടില്ലാത്തത് ടിയാളുടെ കൃത്യ വിലോപമായി കാണുന്നു. ടിയാളുടെ ടി നടപടി ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനെ പിന്നോട്ട് നയിക്കുന്നതായി കമ്മറ്റി വിലയിരുത്തി. ആയത് പഞ്ചായത്ത് കമ്മറ്റി വിശദമായി വിലയിരുത്തുകയും ആയത് ടിയാന്റെ ഭാഗത്തെ ഉത്തരവാദിത്വമില്ലായ്മയായി കാണുന്നു. ആയതിനാല്‍ ടിയാനെ താത്കാലികമായി ടി സ്ഥാനത്ത് നിന്നും മാറ്റി പകരം മുന്‍ പ്രവൃത്തി പരിചയമുള്ള ഒരു അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുവാന്‍ കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ടി തീരുമാനത്തില്‍ ചുവടെ പറയുന്ന ജനപ്രതിനിധികള്‍ വിയോജനം അറിയിച്ചു. ശ്രീ . കെ കെ രതീഷ് ശ്രീ അനില്‍കുമാര്‍ എസ് ശ്രീ ശ്രീരാഗ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//