07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിയുടെ നടത്തിപ്പിന് നിലവില്‍ വഴിയുടെ തടസ്സമുളളത് യോഗം ചര്‍ച്ച ചെയ്തു. ടി പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റെടുത്തിരിക്കുന്ന സ്ഥലം ഫോറസ്റ്റിന്‍റെ അധീനതയിലുളളതാണ്. തേവിയാരുകുന്നില്‍ നിന്നും പ്രസ്തുത സൈറ്റായ ആറ്റുമുക്കിലേയ്ക്ക് പോകുന്നതിന് ഏകദേശം 65 വര്‍ഷം പഴക്കമുളള ഒരു പൊതു വഴി (തടം) ഉണ്ടായിരുന്നു. പ്രസ്തുത വഴി തുറന്ന് ഉപയോഗിക്കുന്നതിന് സ്വകാര്യ വ്യക്തി തടസ്സം നില്‍ക്കുകയാണ്. കുടിവെളള ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന വന മേഖലയായ തേവിയാരുകുന്ന് വാര്‍ഡില് 99 ശതമാനവും ആദിവാസി വിഭാഗക്കാരാണ്. ഈ മേഖലയക്ക് പൂര്‍ണ്ണമായും പ്രയോജനപ്പെടുന്ന തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഏകദേശം 7 വാര്‍ഡുകള്‍ക്കും വിതുര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ക്കും പ്രയോജനപ്രദമാണ് . ആയതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ടി പദ്ധതി നടപ്പിലാക്കുന്നതിന് പ്രസ്തുത സൈറ്റിലേയ്ക്ക് പോകുന്നതിന് നിലവില്‍ ഉണ്ടായിരുന്ന പൊതു വഴി തുറന്ന് നല്‍കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//