07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതും 3.50 കോടി രൂപ വകയിരുത്തിയിട്ടുളളതും WAPCOS ഏജന്‍സി നിര്‍വ്വഹണം നടത്തുന്നതുമായ തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിക്ക് പൈപ്പ് ലേയിംഗ് ചെയ്യുന്നതിന് PWD റോഡ് കട്ട് ആവശ്യമായിരുന്നു . ആയത് പ്രകാരം PWD ഓഫീസില്‍ നിന്നും ലഭ്യമായ 13,89,895/- രൂപയുടെ എസ്റ്റിമേറ്റ് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന് തനത് ഫണ്ട് കുറവായിനാല്‍ ടി തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും അടയ്ക്കാന്‍ കഴിയില്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാല്‍ 3.50 കോടി രൂപ വകയിരുത്തിയിട്ടുളള പ്രസ്തുത പ്രോജക്ടിന്‍റെ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് റോഡ് കട്ടിംഗ് തുക ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. അപ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് റോഡ് കട്ടിംഗ് തുക ഉള്‍പ്പെടുത്തുന്നതിന് യോഗം WAPCOS ഏജന്‍സിയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//