Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ NHM ആയുഷ് ആയുര്‍വേദ പി.എച്ച്.സി-യില്‍ കുടിവെളളത്തിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കിണറിനുള്ളില്‍ ചെടികള്‍ വളര്‍ന്ന് വൃത്തി ഹീനമായ അവസ്ഥയിലാണെന്നും കിണര്‍ വൃത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള NHM ആയുഷ് ആയുര്‍വേദ പി.എച്ച്.സി മെഡിക്കല്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. കിണര്‍ വൃത്തിയാക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കുന്നതിനും തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//