Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും ശ്രീ.കെ.സോമന്‍ ,സോമാലയം,കല്ലുപാലം ,കോട്ടയ്ക്കകം എന്ന വ്യക്തി എടുത്ത വിശ്വദര്‍ശനത്തില്‍ ഒരു സമരം എന്ന പുസ്തകം ചിതലരിച്ച് നഷ്ടപ്പെട്ടതായി പഞ്ചായത്തിനെ അറിയിക്കുകയും ടി പുസ്തകത്തിന്‍റെ മൂന്നിരട്ടി വില അടയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ പുസ്തകത്തിന്‍റെ വിലയായ 320/- രൂപഅടയക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള ടി യാളുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. പുസ്തകത്തിന്‍റെ വില ഒടുക്കേണ്ടതില്ലെന്നും നഷ്ടപ്പെട്ടു പോയ പുസ്തകം പുതിയത് വാങ്ങി ലൈബ്രറിയില്‍ ഏല്‍പ്പിക്കുന്നതിന് അപേക്ഷകനോട് നിര്‍ദ്ദേശിച്ചും ആയതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ലൈബ്രേറിയനെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//