Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്ലാര്‍ക്ക് ശ്രീ.അജിത് കുമാറിനെ പെരുങ്കടവിള ഗ്രാമപഞ്ചായത്തിലേയ്ക്ക് സ്ഥലം മാറ്റം നല്‍കിയ ബഹു.പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറുടെ 06/09/2021 തീയതിയിലെ DDP-TVM/5/2020 -E3 നമ്പര്‍ ഉത്തരവ് യോഗത്തില്‍ വായിച്ചു. 18 വാര്‍ഡുകളുളള ഗ്രാമപഞ്ചായത്തിലെ 6 വാര്‍ഡുകളുടെയും നികുതി പിരിവ് ടി വാര്‍ഡുകളിലെ പരാതികളില്‍ അന്വേഷണം ഗ്രാമപഞ്ചായത്തിലെ കട,ചന്ത,ലേലം , പ്രകൃതി ക്ഷോഭം, കോവിഡുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യല്‍ , കണക്കുകള്‍ തയ്യാറാക്കല്‍ ഡിസിസിയുടെ ചുമതല, ഡിസിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം എന്നിവുടെയും ചുമതലയുളളതിനാല്‍ ശ്രീ.അജിത് കുമാര്‍-ന് സ്ഥലം മാറ്റം നല്‍കുന്നത് ഗ്രാമപഞ്ചായത്തിന്‍റെയും , ഡിസിസിയുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുളളതിനാലും മാത്രവുമല്ല ടിയാന്‍റെ സ്ഥലം മാറ്റത്തിന് പകരമായി ആരേയും നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ശ്രീ.അജിത് കുമാര്‍-നെ ഈ ഓഫീസില്‍ തന്നെ നിലനിര്‍ത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//