Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്പിൽ ഓവർ ഉൾപ്പെടെയുള്ള അന്തിമ പദ്ധതി ജില്ലാ ആസൂത്രണസമിതിയ്ക്ക് സമർപ്പിച്ചിരുന്നതാണ്. എന്നാൽ പ്രോജക്ട് നം – 148 വാർഡ് കേന്ദ്രങ്ങളിൽ കമ്പ്യൂട്ടറും ഫർണിച്ചറും വാങ്ങൽ (Non Road Fund -774000, നിർവ്വഹണം – സെക്രട്ടറി) [വിശദാംശങ്ങൾ : ടി പ്രോജക്ട് ബഹു. സർക്കാരിന്റെ വാതിൽപ്പടി സേവനം നടപ്പിലാക്കുന്നതിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അംഗനവാടി കെട്ടിടങ്ങളിൽ വാർഡ്കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി.] പ്രോജക്ട് നം – 150 കുടുംബശ്രീ കെട്ടിടം –HRDC പുനരുദ്ധാരണം (Non Road – 300000, നിർവ്വഹണം – LSGD AE) എന്നീ പ്രോജക്ടുകൾ DPC Return for Modification ചെയ്തിരിക്കുന്നു. കൂടാതെ പ്രോജക്ട് നം -134 പ്രതിഭ സംഗമം (Own Fund – 75000, നിർവ്വഹണം – സെക്രട്ടറി) DPC Reject ചെയ്തതായും കാണുന്നു. [വിശദാംശങ്ങൾ : ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് മുന്നണിപ്പോരാളിയായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി Own Fund – 75000/- രൂപ വകയിരുത്തി തയ്യാറാക്കിയ പ്രോജ്ക്ട്.] ടി പ്രോജക്ടുകൾ കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//