Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

14-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന നടപടിക്രമങ്ങള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. കുടുംബ കൂട്ടായ്മ - ലക്ഷ്യങ്ങൾ 1. ഭൂമിശാസ്രപരമായി അതിര് തിരിച്ചിട്ടുള്ളതും 50 വീടുകൾ ഉൾപ്പെടുന്നതുമായ ഭൂപ്രദേശത്തിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുക. 2. ടി ഭൂപ്രദേശത്തിലെ പൊതു ആസ്തികകളുടെ സംരക്ഷണ ഉത്തരവാദിത്വം വഹിക്കുക. 3. ടി ഭൂപ്രദേശത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യക്ഷേമ പ്രവർത്തനത്തിനു വേണ്ടി കൂട്ടായി പ്രവർത്തിക്കുക. 4. ടി ഭൂപ്രദേശത്തെ ജന വിഭാഗത്തിന്റെ ജീവനോപാധികളും തൊഴിൽ മേഖലയും പരിപോഷിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക. 5. കലാ- സാംസ്കാരിക പരപോഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 6. കേന്ദ്ര -സംസ്ഥാന സർക്കാരുകളും, ത്രിതല പഞ്ചായത്തുകളും നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ആസൂത്രണം- നിർവ്വഹണം- വിഭവ സമാഹരണം, പരപാലനം എന്നീ പ്രവർത്തനങ്ങളിൽ പഞ്ചായത്തിനെ സഹായിക്കുക. 7.സന്നദ്ധ -ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മനുഷ്യ വിഭവശേഷി ഉറപ്പാക്കുക. 8. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക. 9. ടി പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശിക ഗവൺമെന്റിനെ സഹായിക്കുക. 10. ഗ്രാമസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഗ്രാമസഭ സംഘാടനം, ഗ്രാമസഭ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തിനെ സഹായിക്കുക 11. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക. 12. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. 13. ടി ഭൂപ്രദേശത്തെ മാലിന്യ സംസ്കരണം, ശുചിത്വ പരിപാടികൾ സംഘടിപ്പിക്കുക, ആരോഗ്യസംരക്ഷണവും, കായികശേഷി വികസനവും ലക്ഷ്യമാക്കിയുള്ള പ്രവൃത്തികൾ സംഘടിപ്പിക്കുക. പ്രവർത്തനങ്ങൾ 1. സമഗ്രമായ സാമൂഹിക, സാമ്പത്തിക സർവ്വേ നടത്തുക 2. പ്രകൃതി വിഭവ പരിപാലന പഠനറിപ്പോർട്ടുകൾ തയ്യാറാക്കുക. 3. വിവിധ വികസന സാധ്യതകൾ പ്രശ്നങ്ങൾ എന്നിവ വിലയിരുത്തുക 4. തരിശു ഭൂമികൾ കൃഷിയോഗമാക്കുക 5. സേവന- സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുക 6. പഞ്ചായത്ത് ഭരണസമിതി, വാർഡ് ആസൂത്രണസമിതി എന്നിവയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലോ , ആവശ്യമാകുന്ന പക്ഷം സ്വന്തം നിലയിലോ കുടുംബ കൂട്ടായ്മകൾ യോഗം ചേരേണ്ടതാണ്. 7. കുടുംബ കൂട്ടായ്മകൾ ജനാധിപത്യ രൂപത്തിലാവണം തീരുമാനങ്ങൾ എടുക്കേണ്ടത്. 8. ഉപഗ്രൂപ്പുകൾ , കൂട്ടായ്മകൾ എന്നിവ രൂപീകരിക്കാവുന്നതാണ്. 9. ജൈവകൃഷി, തരിശുകൃഷി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്. 10. കുടുംബകൂട്ടായ്മകൾ നടപ്പിലാക്കുന്ന തനത് പരിപാടികൾ വാർഡ്തല ആസൂത്രണസമിതിയിലും വാർഡുതല ആസൂത്രണസമിതികൾ നടപ്പിലാക്കുന്ന പരിപാടികൾ പഞ്ചായത്ത്തല ആസൂത്രണ സമിതിയിലും ചർച്ച ചെയ്യേണ്ടതാണ്. ഘടന 1. ഭൂമിശാസ്ത്രപരമായി അതിരുതിരിക്കപ്പെട്ട സൂക്ഷ വികസന യൂണിറ്റ് പ്രദേശത്തെ മുഴുവൻ ഭൂമിയും, വീടുകളും ഉൾപ്പെടുത്തതാണ് കുടുംബ കൂട്ടായ്മ 2. ടി പ്രദേശത്തെ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും കുടുംബ കൂട്ടായ്മയിലെ അംഗങ്ങളായിരിക്കും. 3. യോഗത്തിൽ പങ്കെടുക്കുന്ന മുതിർന്ന അംഗം അല്ലെങ്കിൽ കൂട്ടായ്മ തീരുമാനിക്കുന്ന ഒരാൾ അധ്യക്ഷനാകേണ്ടതാണ്. പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് വാർഡ് ആസൂത്രണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിന്റെ ഉപരികമ്മിറ്റി അംഗങ്ങളായി പങ്കെടുക്കാവുന്നതാണ്. 6. ഓരോ 50 കുടുംബങ്ങൾ ഉൾപ്പെടുന്ന കുടുംബ കൂട്ടായ്മയിൽ നിന്ന് 6 കുടുംബമിത്രങ്ങളെ തെരഞ്ഞെടുക്കേണ്ടതാണ് 7. കുടുംബ മിത്രങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവർ സന്നദ്ധ പ്രവർത്തകർ ആയിരിക്കണം. 8. അഞ്ച് കുടുംബമിത്രങ്ങൾക്ക് (i) പ്രകൃതി വിഭവ പരിപാലനം (ii) തൊഴിൽ അഥവാ വരുമാനം (iii) സാമൂഹിക ക്ഷേമം (iv) സേവനം (v) പൊതുവികസനം എന്നീ വിഷയ ചുമതലകൾ ഉണ്ടായിരിക്കും 9. ഒരു കുടുംബമിത്രം കൺവീനറുടെ അധിക ചുമതലകൂടി വഹിക്കേണ്ടതാണ്. 10. മിനിറ്റ്സ് ബുക്ക് ഉൾപ്പെടെ രജിസ്റ്ററുകൾ എഴുതി സൂക്ഷിക്കുക. കുടുംബകൂട്ടായ്മകൾ വിളിച്ചു കൂട്ടുക. വാർഡ് ആസൂത്രണസമിതി യോഗത്തിൽ ക്ഷണിതാവായി പങ്കെടുക്കുക എന്നിവ കൺവീനറായ കുടുംബമിത്രത്തിന്റെ ചുമതലയാണ്. അംഗത്വ രജിസ്റ്റർ ഭൂമിശാസ്ത്രപരമായി അതിർത്തി തിരിച്ചിട്ടുള്ളതും 50 കുടുംബങ്ങൾ ഉൾപ്പെടുത്തതുമായ സൂക്ഷ്മ വികസന യൂണിറ്റാണ് കുടുംബകൂട്ടായ്മയുടെ പ്രവർത്തനമേഖല. ഈ പ്രവർത്തന മേഖലയിലെ കുടുംബങ്ങളാണ് കുടുംബകൂട്ടായ്മയിലെ അംഗങ്ങൾ. ആയതിനാൽ കുടുംബനാഥന്റെ പേര്, മേൽവിലാസം, കുടുംബാംഗങ്ങളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഒരു അംഗത്വ രജിസ്റ്റർ കുടുംബ കൂട്ടായ്മകളിൽ സൂക്ഷിക്കേണ്ടതാണ്. കുടുംബ കൂട്ടായ്മയുടെ അതിരുകൾ തിരിച്ച് അംഗത്വ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. വികസനരേഖ സമഗ്ര വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തന മേഖലയുടെ സമഗ്രവും സൂക്ഷ്മമായ ഒരു വികസന രേഖ എഴുതി സൂക്ഷിക്കേണ്ടതാണ്. വാര്‍ഡ്‌ തല ആസൂത്രണസമിതി അദ്ധ്യക്ഷന്‍ : വാര്‍ഡ്‌ മെമ്പര്‍ കണ്‍വീനര്‍ : ഗ്രാമസഭ കോ-ഓര്‍ഡിനേറ്റര്‍ അംഗങ്ങള്‍ (പരാമാവധി 15 പേര്‍) 1. അംഗന്‍വാടി വര്‍ക്കര്‍ 2. ആശ പ്രവര്‍ത്തകര്‍ 3.കുടുംബശ്രീ CDS അംഗം /ADS ഭാരവാഗി /കുടുംബശ്രീ പ്രതിനിധി 4.ആരോഗ്യ മേഖല JPHN/JHI 5. കൃഷി അസിസ്റ്റന്റ്റ് 6. വാര്‍ഡ്‌ ചുമതലയുള്ള പഞ്ചായത്ത്‌ ജീവനക്കാര്‍ 7. വിവിധ മേഖലയിലെ വിദഗ്ദര്‍ 8. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ 9. സാംസ്കാരിക പ്രവര്‍ത്തകര്‍/ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ 10. കുടുംബകൂട്ടായ്മ – കണ്‍വീനരായ കുടുംബമിത്രങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും 11. പഞ്ചായത്ത് ആസൂത്രണസമിതി അംഗങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ എക്സ്-ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കും വിദഗ്ദ്ധര്‍ എഞ്ചിനീയറിംഗ്, IT മേഖലയിലെ ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വിദഗ്ദര്‍, മണ്ണ് സംരക്ഷണം-സര്‍വ്വേ, കാര്‍ഷിക വെറ്റിനറി മേഖലയിലെ വിദഗ്ദര്‍, വാര്‍ഡിന്റെ വികസന കാര്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാമൂഹികപ്രവര്‍ത്തകര്‍, മുന്‍ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രതിനിധികള്‍, ദുരന്തനിവാരണ-സുരക്ഷവിഭാഗത്തിലെ ജീവനക്കാര്‍/വിരമിച്ച ജീവനക്കാര്‍ (വാര്‍ഡിനകത്ത് ഉള്ളവര്‍ ആയിരിക്കണം) വാര്‍ഡ്തല ആസൂത്രണസമിതി നടത്തേണ്ട മുന്നൊരുക്ക പ്രവര്‍ത്തനം 1. 50 വീടുകള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തെ പ്രകൃതിദത്ത അതിരുകളുടെ അിസ്ഥാനത്തില്‍ കുടുംബകൂട്ടായ്മയുടെ പ്രവര്‍ത്തനമേഖല തിരിക്കുക 2. ഓരോ കുടുംബകൂട്ടായ്മയുടെയും അംഗത്വ രജിസ്റ്റര്‍ തയ്യാറാക്കുക. 3. കുടുംബകൂട്ടായ്മയുടെ ആദ്യയോഗം വിളിച്ചുചേര്‍ക്കുക 4. പരസ്യ-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. നീര്‍ത്തടാധിഷ്ഠിത സമഗ്രവികസന പരിപാടി പ്രവര്‍ത്തനകലണ്ടര്‍ നമ്പര് പരിപാടി തീയതി 1 ആസൂത്രണസമിതി യോഗം 15/10/2021 2 സ്റ്റിയറിംഗ് കമ്മറ്റി 18/10/2021 3 ഭരണസമിതിയോഗം 23/10/2021 4 വാര്ഡ്തല ആസൂത്രണസമിതി രൂപീകരണം 26/10/2021 5 ഫോര്‍മാറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള ആസൂത്രണസമിതിയോഗം (നിര്‍ വ്വഹണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) 28/10/2021 6 വാര്‍ഡ് ആസൂത്രണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം 14/12/2021 7 കുടുംബകൂട്ടായ്മകളുടെ രൂപീകരണം 05/12/2021 8 കുടുംബമിത്രങ്ങള്‍ക്കുള്ള പരിശീലനം 15/12/2021 9 സര്‍വ്വേ പൂര്‍ത്തികരിക്കേണ്ടത് 118/12/2021 10 വാര്‍ഡുതല ക്രോഡീകരണം 20/12/2021 11 പഞ്ചായത്തുതല ക്രോഡീകരണം 21/12/2021 , 22/12/2021 12 ആസൂത്രണസമിതി (നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) 23/12/2021 13 ഗ്രാമസഭകള്‍ 25/12/2021 to 05/01/2022 14 വികസനസെമിനാര്‍ 11/01/2021

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//