Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈഞ്ചപ്പുരി - കോരപ്പറമ്പ് - കുന്നുകുഴി തോടില്‍ കൊക്കോട്ടേല വാര്‍ഡില്‍ പെട്ട കോടാകോടി ഭാഗത്തെ ബണ്ട് ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന് പോകുകയും , ഇതുമൂലം ഈ ഭാഗത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറി കര്‍ഷകര്‍ക്ക് വന്‍ തോതില്‍ കൃഷി നാശം സംഭവിക്കുകയുണ്ടായി . ദിനം പ്രതി ധാരാളം കാല്‍ നടയാത്രക്കാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും കടന്നു പോകുന്ന ഈ ഭാഗത്തെ ബണ്ട് ബലപ്പെടുത്തി കൃഷിയിടങ്ങളില്‍ വെള്ളം കയറാതെ സംരക്ഷിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ , അസ്സിസ്സ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് (നെയ്യാറ്റിന്‍കര സബ് ഡിവിഷന്‍ ) അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//