Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടന്‍ച്ചിറ വാര്‍ഡില്‍ കിഴക്കേക്കര - പേഴുംമൂട് റോഡിന്‍റെ ടാര്‍ പൊളിഞ്ഞിളകി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത സാഹചര്യം യോഗം വിലയിരുത്തി. പ്രസ്തുത റോഡ് ജില്ലാ പട്ടിക ജാതി വികസന ഓഫീസ് മുഖേനയുളള എസ്സ്.സ്സി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് മെയിന്‍റനന്‍സ് പ്രവൃത്തി ചെയ്യുന്നതിന് എസ്സ്.സ്സി കോര്‍പ്പസ് ഫണ്ട് അനുവദിയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//