Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഠത്തു വാതുക്കല്‍ കാര്‍ത്തികയില്‍ ശ്രീമതി.കെ. ലതാകുമാരി സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. ടിയാളുടെ വീടിന് സമീപത്താണ് അയ്യന്‍കാല മഠം കോമ്പൌണ്ട് സ്ഥിതി ചെയ്യുന്നത്. മഴ സമയത്ത് അയ്യന്‍കാല മഠം കോമ്പൌണ്ടില്‍ വെള്ളം കെട്ടി നിന്ന് ടിയാളുടെ മതിലിനടിയില്‍ കൂടി വീട്ടു വളപ്പില്‍ പ്രവേശിച്ച് വെള്ളപൊക്കം ഉണ്ടാകുന്നുവെന്നും ആയതിന് മഠം കോമ്പൌണ്ടിലെ ഓട കോരി വെള്ളം നിയന്ത്രിക്കണമെന്നുമാണ് ടിയാന്‍ ആവശ്യപ്പെടുന്നത്. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിന് അയ്യന്‍കാല മഠം ഭാരവാഹികള്‍ ഓട കോരി വൃത്തിയാക്കി വെള്ളം നിയന്ത്രിക്കേണ്ടതാണെന്നും ആയതിനുളള കത്ത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.പ്രസ്തുത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ടി സ്ഥലത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ പദ്ധതി ഉള്‍പ്പെടുത്തി പുതിയ ഓട നിര്‍മ്മിച്ച് റോഡ് സൈഡിലെ നിലവിലെ ഓടയുമായി ബന്ധിപ്പിക്കുന്നതിന് തീരുമാനിച്ചു.ടി പദ്ധതി കൂടെ ഉള്‍പ്പെടുത്തി അഡീഷണല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//