Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ജില്ലയിലെ പട്ടിക വർഗ്ഗ സെറ്റിൽമെന്റ് കോളനികളിൽ അതി വേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായുള്ള പദ്ധതി പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്ന് സെറ്റിൽമെന്റ് കോളനിയിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിലേക്കായ് ബി എസ് എൻ എൽ ബഹു. ഡി . ഡി പി മുഖേന നൽകിയ ഇ ബി /ബി എ എഫ് &ഫിഫ്ത്/2021-22/06 നമ്പർ എസ്റ്റിമേറ്റ് യോഗത്തിൽ അവതരിപ്പിച്ചു. ഒപ്റ്റിക് ഫൈബർ ഇടുന്നതിനായ് ജി എസ് ടി ഉൾപ്പെടെ -53100/- രൂപ , മോഡം ചാർജ്ജിനത്തിൽ -- 2950/- രൂപ ആനുവൽ റിക്കറിംഗ് ചാർജ്ജിനത്തിൽ- 9900/- ആകെ 65950/- രൂപ യുടെ എസ്റ്റിമേറ്റ് വായിച്ചു രേഖപ്പെടുത്തി . 01/10/2021 ന് ബഹു. ഡി ഡിപിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജില്ലയിലെ സെറ്റിൽമെന്റ് കോളനികളിൽ ഇപ്രകാരം അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത് അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ചർച്ച ചെയ്യുകയും, തുടർ നിർദ്ദേശങ്ങളും എസ്റ്റിമേറ്റും ലഭ്യമാകുന്ന മുറക്ക് ടി തുക ബി എസ് എൻ എൽ ന് അടവാക്കി പദ്ധതി ആരംഭിക്കുന്നതിനും നിർദ്ദേശിച്ചതിന്റെയും അടിസ്ഥാനത്തിൽ ആകെ എസ്റ്റിമേറ്റ് തുകയായ 65950/- രൂപ ബി എസ് എൻ എൽ ൽ അടക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു. ടി തുക തനത്ഫണ്ടിൽ നിന്നും അടക്കുന്നതിനും , പദ്ധതി ഭേദഗതി സമയത്ത് ടി തുക ഉൾപ്പെടുത്തി പദ്ധതി അംഗീകാരം വാങ്ങി തുക തിരികെ തനതു ഫണ്ടിലേക്ക് തിരികെ ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//