Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ പാറക്വാറി ആരംഭിക്കുന്നതിന് ശ്രീ.ബിജു.വി.റ്റി, നാരങ്ങരകോണം, വീരണക്കാവ് എന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിൽ ക്വാറിക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് 29/09/2021 -ലെ 13(1) തീരുമാനപ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ക്വാറിയുടെ പ്രവർത്തനം വരുന്നത് കൊണ്ട് സമീപവാസികളുടെ ജീവനോ സ്വത്തിനോ നാശനഷ്ടം വരുവാനോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നും ആയതിനാൽ ക്വാറിക്ക് അനുമതി നൽകാം എന്നുള്ള റിപ്പോർട്ട് സബ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട് കമ്മിറ്റിക്ക് സമർപ്പിച്ചു. സബ് കമ്മിറ്റിയുടെ റിപ്പോർട്ട് യോഗം പരിശോധിച്ച് ചർച്ച ചെയ്തു. ആയത് പ്രകാരം ക്വാറിക്ക് 2022-23 വരെ പ്രവർത്തന ലൈസൻസ് അനുവദിക്കുന്നതിന് യോഗം തീരുമാനിച്ചു. എന്നാൽ കൊക്കോട്ടേല വാർഡ് മെമ്പറായ ശ്രീരാഗ്.എസ്.വി ലൈസന്‍സ് നല്‍കാന്‍ പറഞ്ഞ സബ് കമ്മിറ്റി റിപ്പോർട്ടിൽ ഒപ്പ് രേഖപ്പെടുത്തിയെങ്കിലും ക്വാറിയുടെ പ്രവർത്തനം വരുന്നത് സംബന്ധിച്ച് പരിസരവാസികളില്‍ ചിലരുടെ ആശങ്ക പഞ്ചായത്ത് കമ്മിറ്റിയില്‍ അറിയിക്കുകയും ആയതിനാല്‍ തീരുമാനത്തോട് വിയോജനം രേഖപ്പെടുത്തുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//