Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെട്ടിച്ചാംകുന്ന് പ്രദേശത്ത് ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുളള ഭൂമി ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വീട് വെച്ച് താമസിക്കുന്നതിനായി പ്ലോട്ടുകളായി തിരിച്ച് നല്‍കിയിരുന്നു.എന്നാല്‍ സ്ഥലം ലഭിച്ച പ്രദേശ വാസികള്‍ ആയത് ഉപയോഗ യോഗ്യമാക്കാതെ തരിശായി ഇട്ടിരിക്കുകയാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാത്രവുമല്ല ടി പ്രദേശങ്ങള്‍ ചില പ്രദേശവാസികള്‍ കയ്യേറ്റം നടത്തി കൈവശം വെച്ചിരിക്കുകയാണെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുളളതിനാല്‍ ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുളള ഈ ഭൂമി അളന്നു തിട്ടപ്പെടുത്തിയെടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//