Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡു മെമ്പറായ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള എംജിഎന്‍ആര്‍ഇജിഎസ്സ് ജീവനക്കാരനായ ഓവര്‍സീയര്‍ ശ്രീ.അജീഷ് കുമാര്‍.വി-യുടെ പരാമര്‍ശം സംബന്ധിച്ച് ഈഞ്ചപ്പുരി വാര്‍ഡു മെമ്പര്‍ 08/10/2021 തീയതി നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അന്വേഷണം നടത്തുകയും വാര്‍ഡ് മെമ്പറെയും അജീഷ് കുമാറിനെയും 10/11/2021 തീയതി നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു . ടി യാള്‍ക്കാരുടെ വിശദീകരണം യോഗം ചര്‍ച്ച ചെയ്തു. ഒരു ജനപ്രതിനിധിയെ കുറിച്ച് തികച്ചും മോശമായ തരത്തിലുളള സംഭാഷണം ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ ഓവര്‍സീയര്‍ അജീഷ് കുമാറിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈഞ്ചപ്പുരി വാര്‍ഡു മെമ്പര്‍ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രനെ കുറിച്ച് മോശമായ രീതിയിലുളള പരാമര്‍ശം അജീഷ് കുമാര്‍ നടത്തിയുട്ടുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ യോഗം വിലയിരുത്തി . എന്നാല്‍ ടിയാന്‍ ആയത് അംഗീകരിയ്ക്കുവാനോ തിരുത്തുവാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഓവര്‍സീയര്‍ അജീഷ് കുമാര്‍-നെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//