Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

അരുവിക്കര നിയോജകമണ്ഡലത്തിലെ കുടിവെള്ള ദൌർലഭ്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 23/06/2021 -ൽ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ്, പബ്ളിക് ഹെൽത്ത് സർക്കിൾ കേരള വാട്ടർ അതോരിറ്റി, തിരുവനന്തപുരം വിളിച്ച് കൂട്ടിയ മീറ്റിംഗിൽ ബഹു. അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ വച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൌർലഭ്യം വളരെ രൂക്ഷമാണെന്നും അടിയന്തിരമായി കുടിവെള്ള വിതരണ സംവിധാനം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അഭിപ്രായം ഉയർന്ന് വന്നതിനെ തുടർന്ന് അരുവിക്കര ജല സംഭരണിയിൽ നിന്ന് വിതരണം ചെയ്യാവുന്ന 15 MLD കുടിവെള്ളത്തിൽ നിന്ന് 5 MLD ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ബഹു. കേരള ജല വിഭവ വകുപ്പു മന്ത്രിയോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//