Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു. കേരള സർക്കാർ സമ്പൂർണ്ണ ഭവനപദ്ധതിയായി നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ അർഹത മാനദണ്ഡങ്ങളനുസരിച്ച് തെരഞ്ഞെടുക്കുന്നതിന് 2020-ൽ അപേക്ഷകൾ ക്ഷണിച്ചിരുന്നു. ലഭിച്ച അപേക്ഷകളുടെ ബാഹുല്യം കാരണം സർക്കാർ നിശ്ചയിച്ച സമയക്രമത്തിൽ സൂഷ്മ പരിശോധന പൂർത്തിയാക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ (ഡി.ബി) വകുപ്പിന്റെ 06/11/2021 –ലെ സ.ഉ(സാധാ)നം.2207/2021/ത.സ്വ.ഭ.വ പ്രകാരം ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്നതിന് അസ്സി.സെക്രട്ടറി, വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ എന്നിവർക്ക് പരിശോധന ചുമതലയും നല്കിയിരുന്നു. കേരള പഞ്ചായത്ത് രാജ് ആക്ട് (181) പ്രകാരവും മേൽ ഉത്തരവുമനുസരിച്ച് ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 09/11/2021 –ലെ നടപടി ക്രമങ്ങൾ നം : A2/8098/2021 പ്രകാരം അസ്സി.സെക്രട്ടറി, വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ എന്നിവർക്ക് പരിശോധന ചുമതലയും നല്കി. എന്നാൽ കൃഷി വകുപ്പ് അസിസ്റ്റന്റുമാർ മാത്രം ചുമതല ഏറ്റെടുക്കാതെ മാറി നിൽക്കുകയും പൊതുജനങ്ങൾക്ക് ഹിതകരമായതും അതിദരിദ്രരെ സഹായിക്കുന്നതിനുമായി പഞ്ചായത്തിന് ഏൽപ്പിച്ചു കിട്ടിയ സർക്കാർ ഭവന പദ്ധതിയെ നടപ്പിലാക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തന്നവിധം പരിശോധന ചുമതലയുള്ള കൃഷി അസിസ്റ്റന്റുമാർ ഒഴിഞ്ഞ് മാറുകയും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് ഏൽപ്പിച്ച് നൽകുന്ന ചുമതലകളിൽ നിന്നും മനപ്പൂർവ്വം വിട്ട് നിൽക്കുകയും ചെയ്തത് പഞ്ചായത്ത് ഗൌരവമായി കാണുകയും ചെയ്യുന്നു. ആര്യനാട് ഗ്രാമപഞ്ചായത്ത് അതിദരിദ്രരും ദരിദ്രകർഷകരും നാമമാത്രകർഷകരും താഴ്ന്നവരുമാനക്കാരും ഇടതിങ്ങിപ്പാർക്കുന്ന പ്രദേശമാകയാൽ സർക്കാർ പദ്ധതികളും ബഡ്ജറ്റ് വിഹിതങ്ങളും നഷ്ടപ്പടാത്ത വിധം സമയബന്ധിതമായി പദ്ധതി നിർവ്വഹണം പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത് ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിൽ സർക്കാരും പഞ്ചായത്തും ഏൽപ്പിക്കുന്ന ജോലിയും കർശനമായി നടപ്പിലാക്കാൻ ചുമതലപ്പെടുത്തി വിട്ടു നൽകിയ വകുപ്പ് എന്ന നിലയിൽ ചട്ടങ്ങളും നിർദ്ദേശങ്ങളനുസരിച്ച് 15/11/2021-ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക നടപടി ക്രമങ്ങളിലൂടെ മേൽപ്പറയുന്ന കൃഷി അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ലൈഫ് പദ്ധതിയുടെ പരിശോധന ചുമതല നൽകി പുനരുദ്ധരവ് പുറപ്പെടുവിച്ചിരുന്നു . എന്നാൽ കൃഷി അസിസ്റ്റന്റുമാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ.ജി, ശ്രീമതി.അലീജ എന്നിവർ മേൽ ഉത്തരവുകൾ വീണ്ടും ലംഘിക്കുകയും ഏൽപ്പിച്ച് കൊടുത്ത ചുമതലകളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും ചെയ്തു. ആയതിനാൽ ഏൽപ്പിച്ച് കിട്ടിയ ജോലികൾ സമയബന്ധിതമായി ചെയ്ത് തീർക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അത് ചെയ്യാതെ അകാരണമായി വിട്ട് നിന്നതിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കികൊണ്ടുള്ള വിശദീകരണം 16/11/2021 കമ്മിറ്റിയിൽ നേരിട്ട് നൽകാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ആയതിൻ പ്രകാരം ടി ജീവനക്കാർ പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരായി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അവയിൽ ഉറച്ചുനിൽക്കുന്ന പക്ഷം രേഖമൂലം എഴുതി വാങ്ങാൻ ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//