Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതിയിലെ അപേക്ഷകളുടെ ഫീൽഡ്തല പരിശോധന നടത്തുന്നതിനായി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ, അസിസ്റ്റ് സെക്രട്ടറി, വി.ഇ.ഒ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉത്തരവ് നൽകിയിരുന്നു. എന്നാൽ കൃഷി അസിസ്റ്റന്റുമാർ ടി ജോലി നിർവഹിക്കാതിരുന്നതിനാൽ പ്രസിഡന്റ് ടി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുള്ളതാണ്. എന്നാൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്ക് സർവ്വീസിൽ തുടരണമെന്ന് കൃഷി വകുപ്പ് ഡയറക്ടർ അനുമതി നൽകുകയുണ്ടായി. ടി നടപടികൾക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുന്നതിനും. പ്രസ്തുത വക്കാലത്ത് നടത്തുന്നതിനും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയിൽ കൈകാര്യം ചെയ്യുന്നതിനും ഹൈക്കോടതി അഭിഭാഷകനായ ശ്രീ. കെ. ഷാജ്, ABS Laws, IIIrd Floor, B Tower, Mather Square, Opp. North Railway Station, Kochi-682018 എന്നയാളെ ചുമതലപ്പെടുത്തിയും ടി വിഷയവുമായി ബന്ധപ്പെട്ട വക്കാലത്ത് ടിയാനെ ഏൽപ്പിച്ചും ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//