20/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയിൽ 2020-ൽ ലഭിച്ച അപേക്ഷകളുടെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാർഡ് തല പരിശോധന നടത്തി അർഹരായവരെ കണ്ടെത്തുന്നതിന് ബഹു. സർക്കാർ 25/10/2021– ാം തീയതിയിലെ സ.ഉ(സാ.ധാ)നം.2086/2021/ത.സ്വ.ഭ.വ നമ്പർ പ്രകാരം ഉത്തരവ് നൽകിയിട്ടുണ്ട്. കൂടാതെ ലൈഫ് ഭവനപദ്ധതിയിലെ പരിശോധന നടത്തുന്നതിനുള്ള പരിശോധന ഉദ്യോഗസ്ഥരായി അസ്സി.സെക്രട്ടറി, VEO, ICDS സൂപ്പർവൈസർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചുകൊണ്ട് 06/11/2021–ാം തീയതിയിലെ സ.ഉ(സാ.ധാ)നം.2207/2021/ത.സ്വ.ഭ.വ നമ്പർ ഉത്തരവ് ആയിട്ടുള്ളതാണ്. മേൽ പറയും പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്യനാട് പഞ്ചായത്ത് സെക്രട്ടറി ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജീവനക്കാരെ നിയോഗിച്ച്കൊണ്ട് ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആര്യനാട് ക്യഷി ഭവനിലെ ക്യഷി അസിസ്റ്റന്റ്മാര്‍ സെക്രട്ടറിയുടെ ഉത്തരവ് പാലിക്കാത്തതിനാലും ഗുരുതരമായ ക്യത്യവിലോപം നടത്തിയതിനാലും കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടപടി സ്വീകരിച്ചു സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ മേൽ പറയും പ്രകാരം സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ച്കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ 18.11.2021 തീയതി ADFW/9344/21/SE 2 നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ടി ഉത്തരവ് കേരള പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായതിനാൽ ടി ഉത്തരവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ബഹു.കേരള ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//