20/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് ഭവനപദ്ധതിയിലെ 2020 -ലെ പുതിയ അപേക്ഷകൾ അർഹത പരിശോധന നടത്തുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും യഥാക്രമം 09/11/2021, 15/11/2021 എന്നീ തീയതികളിൽ എ2-8098/2021 -ാം നമ്പർ ഉത്തരവുകൾ പ്രകാരം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാൽ ടി ഉത്തരവാദിത്തം നടപ്പിലാക്കാതെ ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ. ജി, ശ്രീമതി. അലീജ.എസ്. എൽ എന്നിവർ ഗുരുതരമായ കൃത്യവിലോപം നടത്തുകയും പഞ്ചായത്തിന്റെ ഉത്തരവുകളെ ലംഘിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനെ തുടർന്ന് കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ. ജി, ശ്രീമതി. അലീജ.എസ്. എൽ എന്നിവരെ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 16/11/2021 ലെ പഞ്ചായത്ത് കമ്മറ്റിയില്‍ ക്ഷണിച്ച് വിശദീകരണം ചോദിക്കുകയും ഏല്പ്പിച്ച ജോലി ചെയ്യാന്‍ സാധിക്കില്ലയെന്ന് അറിയിച്ചതിനാല്‍ വിശദീകരണം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വിശദീകരണം ത്യപ്തികരമല്ലാത്തതിനാല്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 17/11/2021 തീയതിയിലെ എ2-8098/2021 -ാം നമ്പർ ഉത്തരവ് പ്രകാരം ആര്യനാട് കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ.ജി, ശ്രീമതി. അലീജ. എസ്.എൻ എന്നിവരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവായി. മേൽ സാഹചര്യം 20/11/2021-ൽ കൂടിയ പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ചചെയ്തു. ടി ചർച്ചയിൽ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷം ആളുകളും കര്‍ഷകതൊഴിലാളികളും കാർഷികമേഖലയെ ആശ്രയിക്കുന്ന നാമമാത്ര കർഷകരും, ദരിദ്ര കർഷക കുടുംബങ്ങളാണെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ കര്‍ഷകരാണെന്നും അവർക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് നൽകേണ്ടത് അനിവാര്യവും അടിയന്തിര പ്രാധാന്യമുള്ളതുമാണെന്നും കമ്മിറ്റി വിലയിരുത്തി. കൂടാതെ 2021 ഒക്ടോബർ മാസത്തിൽ 10 അപേക്ഷകളും, നവംബർ മാസത്തിൽ 13 അപേക്ഷകളും മാത്രമാണ് മഴക്കെടുതിയിൽ കൃഷിനാശമുണ്ടായതുമായി ബന്ധപ്പെട്ട് ആര്യനാട് കൃഷി ഭവനിൽ ലഭിച്ചിട്ടുള്ളതെന്ന ആര്യനാട് കൃഷി ഓഫീസറുടെ 19/11/2021 -ലെ റിപ്പോർട്ടും കമ്മിറ്റി പരിശോധിച്ചു. ആയതിനാൽ മഴക്കെടുതി കാരണം കൃഷി ഓഫീസിലെ ജീവനക്കാർക്ക് ആയിരക്കണക്കിന് അപേക്ഷകൾ പരിശോധിക്കുന്ന തിരക്കിലാണെന്ന വസ്തുത തെറ്റാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീസനൽകുമാർ. ജി, ശ്രീമതി. അലീജ. എസ്. എൽ എന്നിവരെ സസ്പെന്റ് ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി തീർത്തും ന്യായമാണെന്നും ടി നടപടിയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും, അധികാര വികേന്ദ്രീകരണ സംവിധാനം സംരക്ഷിച്ച് പ്രവർത്തിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നതിനാൽ തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടതാണെന്നും കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//