02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലും സമീപ ഗ്രാപഞ്ചായത്തുകളിലും കൂടുതല്‍ ആള്‍ക്കാരും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത് . കടവുകളിലെയും നദികളിലെയും ജലസ്രോതസ്സാണ് പ്രധാനമായും ഇതിനായി ആശ്രയിക്കുന്നത് കടവുകളിലെയും നദികളിലെയും തടയണകള്‍ ഉപയോഗപ്രദമല്ലാത്തതും ഇവ പുനരുദ്ധരിയ്ക്കാത്തതും കാരണം വേണ്ടത്ര രീതിയില്‍ ജല ലഭ്യത ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. നിലവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഇറിഗേഷന്‍ വകുപ്പ് മുഖേനയാണ്. എന്നാല്‍ 13 പഞ്ചായത്തുകള്‍ക്ക് വേണ്ടിയാണ് ഇറിഗേഷന്‍ വകുപ്പിന്‍റെ ഒരു സെക്ഷന്‍ ഓഫീസ് കാട്ടാക്കട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ആയത് കാരണം ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് ഫലപ്രദമായ രീതിയില്‍ ലഭിയ്ക്കാതെ വരുന്ന സാഹചര്യമുണ്ട്. ആയതിനാല്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ പതിനായിരക്കണക്കിന് പട്ടികജാതി , പട്ടിക വര്‍ഗ്ഗ , മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ അതിവസിക്കുന്ന അരുവിക്കര ,ആര്യനാട് , വിതുര ,തൊളിക്കോട് ,കുറ്റിച്ചല്‍ ,വെളളനാട് , ഉഴമലയ്ക്കല്‍ ,പൂവച്ചല്‍ എന്നീ 8 പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിയ്ക്കത്തക്ക തരത്തില്‍ ആര്യനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ ഒരു സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.ജലസേചന വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//